കുറ്റിപെൻസിലിനെക്കുറിച്ച്‌

Kuttipencilമലയാളം യൂണിക്കോഡ് ടൈപ്പ് ചെയ്യാനുള്ള ഒരു ചെറിയ ഓൺലൈൻ വെബ് ആപ്പാണ് ഇത്. ആദ്യമേ തന്നെ പറയട്ടെ മലയാളം ​ടൈപ്പ്‌ ചെയ്യാൻ അറിയുന്നവർക്കു മാത്രമേ ഈ ആപ്പ്‌ കൊണ്ട്‌ ഉപകാരമുള്ളൂ. മൊബൈലുകളില്‍ കുറ്റിപെൻസിൽ ഇപ്പോൾ വർക്കു ചെയ്യുന്നില്ല... അതു ശരിയാക്കാൻ നോക്കുന്നുണ്ട്... പടച്ചോൻ സഹായിച്ചാൽ അതിനു കഴിയും...

മലയാളം ടൈപ്പ് ചെയ്യാൻ കാക്കത്തൊള്ളായിരം യൂട്ടിലിറ്റികൾ ഉണ്ടെങ്കിലും ഞങ്ങൾ ഉപയോഗിക്കുന്ന കീബോർഡ് ലേഔട്ട് (GIST) ഉപയോഗിച്ച് ആപ്പിൾ മാക്ബുക്കിലും ഉബുണ്ടുവിലും മലയാളം ടൈപ്പ് ചെയ്യാൻ ഒരു വഴിയും കാണാത്തതിനാൽ ആണ് കുറ്റിപെൻസിൽ ഉണ്ടാക്കിയത്. അങ്ങനെ തുടങ്ങിയ കുറ്റിപെൻസിലിൽ ഇപ്പോൾ അഞ്ച് മലയാളം കീബോർഡ് ലേഔട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് അറിയുന്ന കീബോർഡ് ലേഔട്ട് സെലക്ട് ചെയ്ത് ടൈപ്പ് ചെയ്തു തുടങ്ങാം.

നിങ്ങൾ ടൈപ്പ് ചെയ്ത മലയാളം അക്ഷരങ്ങൾ ML / FML Seriesകളിലേക്കും‚ ML/FML Seriesകളിൽ നിന്ന്‌ Unicodeലേക്കും Convert ചെയ്യാൻ സാധിക്കും. കൂടാതെ ഇതിൽ ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷണറിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്തിയ ഡിക്ഷണറിക്ക്‌ olam.inന്റെ ഓപ്പൺ ഡാറ്റാസേറ്റ് ‌ഉപയോഗിച്ചാണ് (Thanks to Kailash Nath).
Pencils

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഇതുപയോഗിച്ച് വലിയ വലിയ ഡോക്യുമെൻഡുകൾ ഒന്നും ഉണ്ടാക്കാൻ കഴിയില്ല... കൂടിയാൽ 10,000 അക്ഷരങ്ങൾ മാത്രം... കുറ്റിപെൻസിൽ അല്ലെ... അത്ര കാപ്പാക്കിറ്റിയെ ഉള്ളൂ...

ഗൂഗിൾ ക്രോം, ഫയർഫോക്‌സ്, ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11, സഫാരി എന്നീ ബ്രൗസറുകളിൽ ഇതു ടെസ്റ്റ് ചെയ്തിട്ടുണ്ട്... അതിൽ എല്ലാം ശരിക്കു വർക്കു ചെയ്യുന്നുമുണ്ട്.

കുറ്റി​പെൻസിലിന്റെ Chrome Extension ലഭ്യമാണ്‌.

Download Chrome Extension

കുറ്റിപെൻസിലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ഇവിടെ രേഖപ്പെടുത്താം...
E-mail: kuttipencil@gmail.com

Coded with by LEO Softwares